ചേലേരി : ഐ എ ടി ജെ ഇ ഇ പരീക്ഷയിൽ ദേശീയ തലത്തിൽ 5209 റാങ്ക് നേടിയ മുവഹിദ് മുനീറിനെയും പ്ലസ് വൺ സയൻസ് പരീക്ഷയിൽ 520- ൽ 519 മാർക്ക് നേടിയ ജാസിയ എ വി യെയും വെൽഫെയർ പാർട്ടി കാരയാപ്പ് വാർഡ് കമ്മിറ്റി അനുമോദിച്ചു. വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ചേലേരി മൊമെന്റോ കൈമാറി. വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് എം വി, കാരയാപ്പ് വാർഡ് ഭാരവാഗികളായ ജുബൈന വി എൻ,ആത്വിഫ എ വി,നൂഞ്ഞേരി വാർഡ് ഭാരവാഹികളായ അനീഷ് പാലച്ചാൽ, ഹാഷിം പി വി, അബ്ദുള്ള അക്ഷര എന്നിവർ സംസാരിച്ചു. നൂറുദ്ധീൻ പി വി സ്വാഗതവും അഹമ്മദ് നശൂർ നന്ദിയും പറഞ്ഞു..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

