കണ്ണൂർ: ജൈവ മാലിന്യ സംസ്കരണത്തിന് പരിഹാരമായി പരിയാരം മെഡിക്കൽ കോളേജിൽ തുമ്പൂർമുഴി പ്രവർത്തനമാരംഭിച്ചു.മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിലാണ് തുമ്പൂർമുഴി സജ്ജമാക്കിയത്.
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ തുമ്പൂർമുഴി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ കെ സുദീപിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ ഉദ്‌ഘാടനം ചെയ്തു. ദിവസേന 50 കിലോ ജൈവ മാലിന്യം സംസ്കരിക്കാൻ ഈ തുമ്പൂർമുഴി വഴി സാധിക്കും. ശുചിത്വ മിഷൻ ആർ പി ഇ മോഹനൻ പരിശീലനം നൽകി.സുജന എം,വിഷ്ണു പാറായി ( ഹെൽത്ത് ഇൻസ്‌പെക്ടർ )പഞ്ചായത് HI ജ്യോതി,
കൃഷ്ണൻ.പി.ആർ ( ഹൗസ്കീപ്പിംഗ് സൂപ്പർ വൈസർ ), ഭരതൻ ( മെൻസ് ഹോസ്റ്റൽ സൂപ്രവൈസർ ), ശിവകുമാർ.പി, രാജൻ.സി എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

