വിദ്യാർഥികൾ പരിസ്ഥിതി പ്രവർത്തനത്തിൽ മുഴുകി പഠനം മുന്നോട്ട് കൊണ്ട് പോകണം : കെ എൻ മുസ്തഫ

Kannadiparamba online news


കണ്ണാടിപറമ്പ : ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂൾ ഹരിത ക്ലബ്‌, സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു കൊണ്ട് ഹസനത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ അഭിപ്രായപെട്ടു.
സ്കൂൾ വെച്ച് നടന്ന ചടങ്ങിൽ നാറാത്ത് കൃഷി ഓഫീസർ അനുഷ അൻവർ പരിപാടിയിൽ മുഖ്യ അതിഥി ആയി പങ്കെടുത്തു കൊണ്ട് സയൻസ് ക്ലബ്ബിന്റെ ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജി അദ്യക്ഷത വഹിച്ച പരിപാടിയിൽ, കൃഷി ഓഫീസർ മാരായ സുധീഷ് എം, സന്ധ്യ ജയറാം, സി എ ഒ താജുദ്ധീൻ വാഫി, ഹസനത്ത് കമ്മിറ്റി മെമ്പർമാരായ ആസാദ്‌ വാരം റോഡ്, മുഹമ്മദ്‌ മാങ്കടവു, എൻ സി മുഹമ്മദ്‌, പി പി ഖാലിദ് ഹാജി, വൈസ് പ്രിൻസിപ്പൽ സുനിത, അദ്ധ്യാപകരായ മേഘ, ഷൈന, ഷഹർബാന സി കെ, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു.
തുടർന്ന് കാർഷിക വിളകളുടെ പ്രദർശനവും ഉണ്ടായി. എൽ പി വിദ്യാർത്ഥികൾ വിവിധങ്ങളായ ധാന്യ വിളകൾ പ്രദർശിപ്പിച്ചു. പരിപാടിക്ക് അദ്ധ്യാപകരായ ഷൈന, ബീന, സഹല, സുജന തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ സ്വാഗതവും സയൻസ് ക്ലബ്‌ കൺവീനർ ഷസ്‌ന ടീച്ചർ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!