കണ്ണൂർ:പ്രവേശനോത്സവത്തിനിടെ മയ്യിൽ ഗവ: ഹയർ സെക്കന്ററി സ്കൂളിനു മുന്നിൽ ബാനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം.
സ്കൂളിനു മുന്‍വശം കെ എസ് യു, എംഎസ്എഫ് , എസ്എഫ്. ഐ. .പ്രവർത്തകര്‍ കെട്ടിയ കൊടികളും ബാനറുമായി ബന്ധപെ പ്പെ ട്ടുണ്ടായ വാക് തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. മയ്യിൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കെ എസ് യു – എം എസ് എഫ് പ്രവർത്തകർ സ്ഥാപിച്ച കൊടികളും ബാനറും അഴിച്ചുമാറ്റിയത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം. എസ്എഫ്ഐ പ്രവര്‍ത്തകരാണ് കൊടികളും ബാനറും അഴിച്ച് മാറ്റിയതെന്ന് കെ എസ് യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സ്കൂളിന് മുന്‍വശം വച്ച് കെ എസ് യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ അകാരണമായി ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐയും ആരോപിച്ചു. സംഭവത്തിൽ
കെ .എസ് .യു പ്രവർത്തകരായ
സഫുവാൻ ,ബിലാൽ, റഷീദ് , നിഹാൽ എന്നിവർക്ക് നിസാര പരിക്കേറ്റു. ഇവര മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചുമയ്യിൽ : എം എം.എസ്. എഫ്, -കെ എസ് യു പ്രവർത്തകരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിൽ,തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ശശിധരൻ,മുസ്ലിം ലീഗ് മയ്യിൽ പഞ്ചായത്ത് ട്രഷറർ അബ്ദുള്ള നമ്പ്രം , മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി നിസാർ നമ്പ്രം എന്നിവർ സന്ദർശിച്ചു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

