ലക്ഷദ്വീപ് സ്വദേശിയായ യുവതിയെ കടന്നു പിടിച്ച പ്രതിയെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

Kannadiparamba online news

കണ്ണൂരിൽ ആർക്കിടെക്ട് ആയി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിയായ യുവതിയെ കടന്നു പിടിച്ച പ്രതിയെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

തയ്യിൽ വെറ്റിലപ്പള്ളി വയൽ എന്ന സ്ഥലത്ത് താമസിക്കുന്ന 43 വയസുള്ള ഫവാസ്. ടി. കെ എന്നയാളാണ് അറസ്റ്റിലായത്. യുവതിയുടെ മേൽനോട്ടത്തിൽ കടലായി എന്ന സ്ഥലത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വച്ച് 23 ആം തിയ്യതിയാണ് സംഭവം നടന്നത്. ഇന്റീരിയർ വർക്ക് ചെയ്യാനെത്തിയ പ്രതി മറ്റുള്ളവർ ഇല്ലാത്ത നേരം നോക്കിയാണ് കൃത്യം നടത്തിയത്.

കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ സനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മനോജ് കുമാർ എ എസ് ഐ രഞ്ജിത് എസ് സി പി ഒ ഷിബു സി പി ഒ സജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!