കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ്-മയ്യിൽ-കാട്ടാമ്പള്ളി റൂട്ടുകളിൽ മിന്നൽ ബസ് പണിമുടക്ക് ആരംഭിച്ചു വലഞ്ഞ് യാത്രക്കാർ. ഇന്നലെ കണ്ണാടിപ്പറമ്പ്-പുല്ലൂപ്പി റോഡിൽ ഓടുന്ന ‘റജ’ ബസിലെ ജീവനക്കാരെ പുല്ലൂപ്പിയിൽ വെച്ച് മർദ്ദിച്ചതിനാലാണ് ബസുകൾ പണിമുടക്കുന്നത്. സംഭവത്തിൽ മയ്യിൽ പോലീസ് മൂന്നു പേർക്കെതിരെ കേസെടുത്തിട്ടുണ്ട് . ഇന്നലെ സന്ധ്യയ്ക്ക് ഏഴുമണിയോടെ കെ പി ജഷീറിനെ പുല്ലൂപ്പിയിൽ വെച്ച് ഒരു സംഘം ആക്രമിച്ചു എന്നാണ് പരാതി . പുല്ലൂപ്പി കടവിൽ പാർക്ക് ചെയ്യുവാനായി എത്തിയപ്പോൾ ബസ് തിരിക്കുന്നതിനിടെ ആ സ്ഥലത്ത് മറ്റൊരു വാഹനം ഉണ്ടായിരുന്നു ഇത് മാറ്റുവാൻ പറഞ്ഞ വിരോധത്തിലാണ് ആക്രമിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ ജഷീറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

