ഹൃദയാഘാതം: കണ്ണാടിപ്പറമ്പ സ്വദേശിയായ യുവാവ് അബുദാബിയിൽ മരണപ്പെട്ടു

Kannadiparamba online news

അബുദാബി: ഹൃദയാഘാതത്തെ തുടർന്ന് കണ്ണാടിപ്പറമ്പ പുല്ലൂപ്പി സ്വദേശിയായ യുവാവ് അബുദാബിയിൽ മരണപ്പെട്ടു. പുല്ലൂപ്പി കടവത്ത് വളപ്പിൽ ശാക്കിർ (38) ആണ് മരണപ്പെട്ടത്. അബുദാബി കെഎംസിസി കെയർ അംഗമാണ്.

ഖദീജ – നാസർ ദമ്പതികളുടെ മകനാണ്. ദാലിൽ സ്വദേശിനി റുക്‌സാനയാണ് ഭാര്യ , മെഹ്‌വിഷ് ഫാത്തിമ , ശയാൻ ശാക്കിർ എന്നിവർ മക്കളുമാണ് .

മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ണൂർ എയർപോർട്ടിൽ എത്തും

അദ്ധേഹത്തിന്റെ വീട്ടിൽ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രം ജനാസ കാണാനുള്ള സൗകര്യം

സുഹൃത്തുക്കൾ , നാട്ടുകാർ , പൊതുജനങ്ങൾക്കെല്ലാം ജനാസ കാണാൻ
വൈകുന്നേരം 5 മണിക്ക് പുല്ലൂപ്പി ജുമാ മസ്ജിദിൽ പൊതുദർശനം ഒരുക്കും. മയ്യിത്ത് നിസ്കാരത്തിന് ശേഷം നിടുവാട്ട് മന്ന ഖബർസ്ഥാനിൽ ഖബറടക്കം..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!