കണ്ണാടിപ്പറമ്പ്:റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബുധനാഴ്ച്ച ത്തെ മത്സരത്തിൽ ക്ലാസിക് കണ്ണൂരിനെ ടോസിലൂടെ ജി എഫ് സി കമ്പിൽ പരാജയപ്പെടുത്തി നിർദിഷ്ട സമയത്ത് ഗോൾ രഹിത സമനിലയിലാവുകയും തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിലും സമനിലയിലായതിനെ തുടർന്ന് ടോസിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. അത്യന്തo ആവേശകരമായ മത്സരം കാണുന്നതിനായി അമ്പല മൈതാനിയിലേക്ക് കായികപ്രേമികളുടെ ഒഴുക്കായിരുന്നു ദൃശ്യമായത്. വ്യാഴാഴ്ച ഏച്ചൂർ സ്പർട്ടിങ് അൽ ഷബാബ് മയ്യിലുമായി മത്സരിക്കും.
റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പ് ഫുട്ബോൾ ടൂർണമെന്റ് ജി എഫ് സി കമ്പിലിന് വിജയം
