മയ്യിൽ:
സംസ്ഥാന സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾതല സമിതി രൂപീകരണ യോഗം കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ ബുധനാഴ്ച നടക്കും. വാർഡ് മെമ്പർ എ പി സുചിത്ര ഉദ്ഘാടനം ചെയ്യും. ബിആർസി കോഡിനേറ്റർ സി കെ രേഷ്മ പദ്ധതി വിശദീകരിക്കും. ടി പി പ്രശാന്ത്, കെ ശ്രീലേഖ ടീച്ചർ, കെ പി കുഞ്ഞികൃഷ്ണൻ, സി കുഞ്ഞിരാമൻ മാസ്റ്റർ, വി സി മുജീബ് മാസ്റ്റർ എന്നിവർ സംസാരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

