ബൈക്ക് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം

Kannadiparamba online news

മട്ടന്നൂർ: കൊടോളിപ്രത്ത് ബൈക്ക് നിയന്ത്ര ണം വിട്ട് വയലിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു . രണ്ടുപേർക്ക് പരിക്കേറ്റു. തെരൂർ സ്വദേശി എം.കെ.ദിവാകരനാ (54)ണ് മരിച്ചത്. ഭാര്യ വിജിന (42), മകൻ അഹാൽ എന്നിവരെ പരി ക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 7. 45-ഓടെ കൊടോളിപ്രം പൈപ്പ്ലൈൻ റോഡി ലാണ് അപകടമുണ്ടായത്. ബൈക്ക് റോഡരികി ലുള്ള പൈപ്പിന്റെ കോൺക്രീറ്റ് വാൾവിലി ടിച്ചാണ് മറിഞ്ഞത്. കു ന്നോത്ത് ക്ഷേത്രത്തിൽ പോയി മടങ്ങുകയായി രുന്നു ഇവർ.

ഗുരുതരമായി പരിക്കേറ്റ ദിവാകരനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിമുക്തഭടനാണ്. മൃതദേഹം പോസ്റ്റ്മോർട്ട ത്തിനുശേഷം തിങ്കളാഴ്ച വീട്ടിലെത്തിച്ച് സംസ്തരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!