ചട്ടുകപ്പാറ : കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി പുതുതായി നിർമിച്ച ആസ്ഥാനമന്ദിരം ഇന്ദിരാഭവൻ ഉദ്ഘാടനം ചെ
ചെയ്തു.എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. ഓൺ ലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്.മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദ് അദ്ധ്യക്ഷത വഹിച്ചു മീറ്റിംഗ് ഹാൾ ഉദ്ഘാട നo ഡി.സി.സി. പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് നിർവഹിച്ചു. കെ.വി. ഗോപാലൻമാസ്റ്റർ സ്മാരകലൈബ്രറി ഉദ്ഘാടനം അഡ്വ : സണ്ണി ജോസഫും ഫോട്ടോ അനാച്ഛാദനം ചന്ദ്രൻ തില്ലങ്കേരിയും നിർവഹിച്ചു. ഓഫീസിന് സ്ഥലം നൽകിയവരെ കെ.പി.സി.സി. അംഗം മുഹമ്മദ് ബ്ലാത്തൂർ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറ സെക്രട്ടറി അഡ്വ: വി.പി അബ്ദുൾ റഷീദ് പ്രഭാഷണം നടത്തി. രജിത്ത് നാറാത്ത്, കെ.സി ഗണേശൻ, കെ.പി ശശിധരൻ, ശ്രീജ മഠത്തിൽ,
വിജിൽ മോഹൻ, എം.സി.അതുൽ, കെ.എം.ശിവദാസൻ, കെ.സി .രാജൻ , അമൽ കുറ്റ്യാട്ടൂർ, എ. അബ്ദുൾ ഖാദർ മൗലവി, നിഷ കെ.കെ മുഹമ്മദ് ജിറാഷ് , ഷീനാ സുരേഷ്, എൻ.സി.ശശിധരൻ വി.പത്മനാഭൻ , എൻ.കെ മുസ്തഫ എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. പുന്നാട് പൊലിക ഫോക്ക് മ്യൂസിക്ക് ബാൻഡ് അവതരിപ്പിച്ചനാട്ടരങ്ങ് നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

