സമ്പൂർണ വായനശാലാ പഞ്ചായത്തായി മുണ്ടേരി

Kannadiparamba online news

മുണ്ടേരി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വായനശാലകളൊരുക്കി സമ്പൂർണ വായനശാല പഞ്ചായത്തായി മുണ്ടേരി മാറി. ഡോ. വി.ശിവദാസൻ എം പിയുടെ നേതൃത്വത്തിലുള്ള പീപ്പിൾസ് മിഷന്റെ പിന്തുണയോ ടെയാണ് വായനശാലകൾ ഇല്ലാത്ത വാർഡുകളിലും വായനശാലകൾ രൂപവത്കരിച്ചത്.

ഗ്രാമീണ വായനശാലകളെ നാടിന്റെ അനൗദ്യോഗിക സർവ കലാശാലകളാക്കി മാറ്റാനും വായനയ്ക്കായി പരമാവധി പൊതു ഇടങ്ങൾ പഞ്ചായത്തിൽ ഒരുക്കാനുമുള്ള പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടക്കുന്നത്. ആറ് വായനശാലകളാണ് പീപ്പിൾസ് മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. ഗ്രാമപ്പഞ്ചായത്തി ലെ 20 വാർഡുകളിലായി 28 വായനശാലകളാണ് നിലവിലുള്ളത്.

എം.വി.ഗോവിന്ദൻ എം എൽഎ ഉദ്ഘാടനം ചെയ്തു. ഡോ. വി.ശിവദാസൻ എംപി മുഖ്യപ്രഭാഷണം നടത്തി. മു ണ്ടേരി ഗ്രാമപ്പഞ്ചായത്ത് പ്രസി ഡന്റ് എ.അനിഷ അധ്യക്ഷതവഹിച്ചു. സമ്പൂർണ വായന ശാലാ പ്രഖ്യാപനം മുൻ എംപി കെ.കെ.രാഗേഷ് ഭരണഘടന യുടെ ആമുഖം വായിച്ച് നിർ വഹിച്ചു. ജില്ലാപഞ്ചായത്ത് പ്ര സിഡൻ്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, ക്ഷേമകാര്യ സ്റ്റാൻഡി ങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, പീപ്പിൾസ് മിഷൻ കൺവീനർ ടി.കെ.ഗോവിന്ദൻ, ലൈബ്രറി കൗൺസിൽ സെക്രട്ട റി പി.കെ.വിജയൻ, പ്രസിഡൻ്റ് മു കുന്ദൻ മഠത്തിൽ, താലൂക്ക് സെ ക്രട്ടറി എം.ബാലൻ, ടി.സി.രാജ ഗോപാലൻ, ഡോ. എം.സുർജി ത്ത്, ശ്രീധരൻ കൈതപ്രം, കെ ഷമ്മി, പി.ചന്ദ്രൻ, എ.പങ്കജാ ക്ഷൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!