തളിപ്പറമ്പ് : മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ ഏറ്റുവാങ്ങി. 2,00,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഒൻപത് പഞ്ചായത്തുകളും ഒരുമിച്ച് പ്രവർത്തിച്ചതാണ് ഈ അംഗീകാരത്തിന് കാരണമായതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ 100 ശതമാനം വാതിൽപടി ശേഖരണം നടത്തിയ ആദ്യ ബ്ലോക്ക് പഞ്ചായത്ത് എന്ന പദവി നേടിയെടുക്കാനും കഴിഞ്ഞു. അയൽക്കൂട്ടതലത്തിൽ ബോധവത്കരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ഒരു പദ്ധതിയാണ് ഹരിതഗ്രാമം. പഞ്ചായത്തുകളെ ശുചിത്വവും സ്വയംപര്യാപ്തതയുമുള്ള ഗ്രാങ്ങളാക്കി മാറ്റുന്നതിന് ഈ പദ്ധതിക്ക് 72 ലക്ഷം രൂപ വകവരുത്തിയിട്ടുണ്ട്.
ഒരു ഗ്രാമപഞ്ചായത്തിലെ നാല് വാർഡുകൾ വീതം ഹരിതഗ്രാമാക്കി മാറ്റുന്നതിന് സാധിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി.എം. മോഹനൻ, ആനക്കീൽ ചന്ദ്രൻ, അംഗം കൊയ്യം ജനാർദനൻ, സെക്രട്ടറി കെ.വി. പ്രകാശൻ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

