നിക്ഷേപ തട്ടിപ്പ് ; റോയൽ ട്രാവൻകൂർ ഡയരക്ടർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്

Kannadiparamba online news

കണ്ണൂർ: നിക്ഷേപ തട്ടിപ്പ്റോയൽ ട്രാവൻകൂർ ഡയരക്ടർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് . തോട്ടടയിലെ റഷീദ് മൈലാഞ്ചിക്കലിൻ്റെ പരാതിയിലാണ് കണ്ണൂരിൽ പ്രവർത്തിച്ച റോയൽ ട്രാവൻകൂർ ഫാർമേർസ് പ്രൊഡ്യൂസേർസ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ ഡയരക്ടർ രാഹുൽ ചക്രപാണി ക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കിലുള്ള പലിശ നൽകാമെന്നും നിക്ഷേപിച്ച തുക എപ്പോൾ വേണമെങ്കിലും പിൻവലിക്കാമെന്നും വിശ്വസിപ്പിച്ച് 2023 ഏപ്രിൽ 19 ന് പരാതിക്കാരനിൽ നിന്നും ഭാര്യയുടെ പേരിൽ 3 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം നാളിതു വരെയായി നിക്ഷേപിച്ച തുക നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!