സ്കൂട്ടർ മോഷണം പോയി

Kannadiparamba online news

തളിപ്പറമ്പ്. ഹോട്ടലിന് മുന്നിൽറോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി.കരിമ്പം സ്വദേശി എം. രഘുനാഥൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.59.ജെ.6943 നമ്പർ സ്കൂട്ടർ ആണ് മോഷണം പോയത്.കഴിഞ്ഞ മാസം17 ന് പുലർച്ചെ 5.5 0 മണിയോടെ പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള അഭിൻ ഹോട്ടലിന് മുൻവശം നിർത്തിയിട്ടതായിരുന്നു. കെട്ടിടത്തിലെ ക്യാമറ പരിശോധിച്ചതിൽ നിന്നും ഒരാൾ സ്കൂട്ടർ മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!