ക്ഷേത്രക്കുളത്തിൽ കുട്ടി മരിച്ച സംഭവത്തിൽ കേസെടുത്തു

kpaonlinenews

ചക്കരക്കല്ല് : കഴിഞ്ഞദിവസം കക്കോത്ത് ക്ഷേത്രക്കുളത്തിൽ വീണ് എട്ടുവയസ്സുകാരി മുങ്ങിമരിക്കാനിടയായ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചക്കരക്കല്ല് പോലീസ് കേസെടുത്തു. തലശ്ശേരി മറൈൻ ഫിഷറീസിലെ ഉദ്യോഗസ്ഥൻ കക്കോത്ത് സാന്ത്വനത്തിൽ വിനീഷിന്റെയും സ്വാതിയുടെയും മകൾ ദേവ്നയാണ് മരിച്ചത്. കാവിന്മൂല മിടാവിലോട് എൽപി സ്കൂൾ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ്. 

ശനിയാഴ്ച ക്ഷേത്രത്തിൽ ഉത്സവം കാണാൻ വീട്ടുകാരോടൊപ്പം എത്തിയ കുട്ടിയെ വൈകീട്ട് കാണാതായിരുന്നു. തുടർന്ന് വൈകീട്ട് 5.45-ഓടെ കുട്ടിയെ കക്കോത്ത് കക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തി. ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share This Article
error: Content is protected !!