മാസപ്പടി മുഖ്യമന്ത്രി രാജിവെക്കുക :കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

Kannadiparamba online news

കണ്ണൂർ:മാസപടി മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് യുഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.കണ്ണൂർ കലക്ടറേറ്റിന് സമീപം നടന്ന രാപ്പകൽ സമര വേദിയിൽ നിന്നാണ് നേതാക്കളും പ്രവർത്തകരും മുഖ്യമന്ത്രിയുടെ കോലവുമായി പ്രകടനം നടത്തി കാൽടെക്സ് കെഎസ്ആർടിസിക്ക് സമീപം കോലം കത്തിച്ചത്.ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് ,മുസ്ലിംലീഗ് ജില്ലാ പ്രസിഡൻറ് അഡ്വ. അബ്ദുൽ കരീം ചേലേരി, മേയർ മുസ്ലിഹ് മഠത്തിൽ എഐസിസി വക്താവ് ഷമാമുഹമ്മദ് , നേതാക്കളായ കെ പി താഹിർ , ബി കെ അ ഹമദ്,വി..വി.പുരുഷോത്തമൻ,കെ പ്രമോദ്,സി സമീർ, എൻ.എ. ഗഫൂർ, സി.വി. ഗോപിനാഥ്, ഷമീമ ടീച്ചർ,അസ്ലം പാറേത്ത് , ഉഷ, കലിക്കോടൻ രാഗേഷ്,മനോജ് കൂവേരി നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!