“താളമയം” കമ്പിൽ എ എൽ പി സ്കൂൾ 124 – മത് വാർഷികാഘോഷം നാളെ

Kannadiparamba online news

കമ്പിൽ എ എൽ പി സ്കൂൾ ചെറുക്കുന്ന് 124 – മത് വാർഷികാഘോഷം “താളമയം” ഏപ്രിൽ 3 വ്യാഴാഴ്ച നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് LSS വിജയിക്കുള്ള അനുമോദനവും, വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള എൻഡോവ്മെൻ്റും, വിതരണവും നടക്കും.
ശ്രീധരൻ സംഘമിത്ര, ടി പി ദുർഗാദേവി, കെ.രാമകൃഷ്ണൻ, ടി വി സുശീല, കെ .വി ഹനീഫ , സി കെ ജ്യോതി തുടങ്ങിയവർ സംസാരിക്കും. സ്കൂൾ ഹെഡ് മിസ്ട്രസ് കെ. സ്മിത റിപ്പോർട്ട് അവതരിപ്പിക്കുന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് സി.എച് സജീവൻ അധ്യക്ഷനാകും.
തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, കുട്ടികൾ അവതരിപ്പിക്കുന്ന നാടകം സുന്ദരനും കഴുതയും….. എന്നിവ അരങ്ങേറും ……

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!