കണ്ണാടിപ്പറമ്പ് എൽ.പി. ശതാബ്ദി ആഘോഷം നിറവ് ; 2K25 വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷം നിറവ് 2K25 തുടക്കം കുറിച്ചു കൊണ്ടുള്ള വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ അങ്കണത്തിൽ നിന്നു മുത്തു കുടയുടെയും ബാൻ്റ് മേളത്തിൻ്റെ അകമ്പടിയിൽ കണ്ണാടിപ്പറമ്പ് തെരു വലം വെച്ച ഘോഷയാത്രയിൽ സ്കൂൾ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കു ചേർന്നു. സംഘാടക സമിതി ചെയർമാനും വാർഡ് മെമ്പറുമായ കാണി ചന്ദ്രൻ, വാർഡ് മെമ്പർ നരിക്കാടൻ അജിത, സംഘടക സമിതി കൺവീനനും പി.ടി.എ പ്രസിഡൻ്റുമായ മുഹമ്മദ് കുഞ്ഞി പാറപ്രം , പൂർവ്വ വിദ്യാർത്ഥിയും നാറാത്ത് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കാണി കൃഷ്ണൻ പ്രധാന അധ്യാപിക പി.ശോഭ , മറ്റ് അധ്യാപകരും ഘോഷയാത്രയിൽ അനുഗമിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!