ബസില്‍ മോഷണം; ബെംഗളൂരുവില്‍ നിന്ന് കണ്ണൂർ പയ്യന്നൂരിലേക്കുള്ള യാത്രയില്‍ മലയാളി വിദ്യാര്‍ത്ഥിനിയുടെ ബാഗ് നഷ്ടപ്പെട്ടു

Kannadiparamba online news

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യ ബസിൽ മോഷണം. ഇന്നലെ രാത്രി 9 മണിയോടെയാണ് ബസില്‍ മോഷണം നടന്നത്. തൃക്കരിപ്പൂരേക്ക് പോകുന്ന സ്വകാര്യ ട്രാവൽസ് ബസിലാണ് സംഭവം ഉണ്ടായത്. മലയാളിയായ ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനിയുടെ ഹാന്‍ഡ് ബാഗ് ആണ് നഷ്ടമായത്. ഫാത്തിമ ശുചിമുറിയില്‍ പോയി മടങ്ങി വന്നപ്പോഴേക്ക് ബാഗ് നഷ്ട്ടപ്പെട്ടിരുന്നു. അജ്ഞാതന്‍ ബസിനകത്ത് കയറി ബാഗ് മോഷ്ടിക്കുകയായിരുന്നു.

പണവും എടിഎം കാര്‍ഡും ഐഡി കാര്‍ഡുകളുമടക്കം സകലതും നഷ്ടപ്പെട്ടെന്ന് ഫാത്തിമ അറിയിച്ചു. ബെംഗളൂരുവില്‍ നിന്ന് കണ്ണൂർ പയ്യന്നൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഫാത്തിമ. സംഭവത്തെ തുടര്‍ന്ന് കലാശിപ്പാളയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!