കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ച 20 ഓളം വിദ്യാർത്ഥികൾക്കെതിരെ കേസ്

Kannadiparamba online news

ചക്കരക്കൽ: കുടുംബ സമേതം കാറിൽ പോകുന്നതിനിടെ പ്രകടനം നടത്തുകയായിരുന്ന വിദ്യാർത്ഥികൾ കാർതകർക്കുകയും യാത്രക്കാരെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ 20 ഓളം വിദ്യാർത്ഥികൾക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തു. ഏച്ചൂർ കുടുക്കി മൊട്ട സ്വദേശി സി പി ഷക്കീറിൻ്റെ പരാതിയിലാണ് കാഞ്ഞിരോട് നഹർ കോളേജിലെ വിദ്യാർത്ഥികളായ അഫ്രീൻ, ഷമ്മാസ്, സി
നാൻ, സിദാൻ എന്നിവർക്കും മറ്റ് കണ്ടാലറിയാവുന്ന 16 പേർക്കുമെതിരെ കേസെടുത്തത്. ഫെബ്രവരി 27 ന് വൈകുന്നേരം 3.30 ന് പരാതിക്കാരനും കുടുംബവും കാഞ്ഞി രോട് നിന്നും കുടുക്കി മൊട്ടയിലേക്ക് കെ.എൽ. 59.ജെ.5667 നമ്പർ കാറിൽ പോകവെയാണ് സംഭവം. പ്രകടനത്തിനിടെ അരികിലൂടെ കാർ ഓടിച്ചു പോകാൻ ശ്രമിച്ചപ്പോൾ കാർ തടഞ്ഞ വിദ്യാർത്ഥികൾ ആക്രമിച്ച് 75000 രൂപയുടെ നഷ്ടം വരുത്തുകയും പരാതിക്കാരനെയും ബന്ധുക്കളേയും ചീത്തവിളിച്ച് കയ്യേറ്റം ചെയ്ത് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!