മയ്യിലില്‍ കാറില്‍ നിന്ന് സ്‌ഫോടകവസ്തു പിടികൂടി- മൂന്നുപേര്‍ പിടിയിൽ.

Kannadiparamba online news

മയ്യില്‍: കോളേജ് പരിസരത്ത് കാറില്‍ സ്‌ഫോടകവസ്തു ക്കളും മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം പിടിയിൽ‍.

പാവന്നൂര്‍മൊട്ട എട്ടേയാറിലെ സി.പി.സുദര്‍ശന്‍(25), ചെറുപഴശ്ശി തായംപൊയിലിലെ അഖില്‍ രമേശന്‍(23), എട്ടേയാര്‍ ജാനകി നിവാസില്‍ എസ്.ജയന്‍(23) എന്നിവരെയാണ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം 3.55 ന് പാവന്നൂര്‍മൊട്ട ഐ.ടി.എം
കോളേജിന് സമീപം കെ.എല്‍-59 എന്‍-4393 നമ്പര്‍ കാറിലെത്തിയ അഞ്ചംഗസംഘം സംഘര്‍ഷത്തിന് ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

പരിശോധനയില്‍ കാറില്‍ മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്നുപേരെ പിടികൂടിയത്.

കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!