
ചെങ്ങളായി :ചെങ്ങളായി ഗ്രാമ പഞ്ചായത്ത് സർവദേശീയ വനിതാ ദിനമായ മാർച്ച് 8 ന് ഷീ നൈറ്റ് ഫെസ്റ്റ് എന്ന പേരിൽ വനിതാ സംഗമം നടത്തി. നിടുവാലൂർ എ യൂ പി സ്കൂളിൽ വെച്ചു നടന്ന പരിപാടിയിൽ ഡോ: പ്രജിന പി.വി: ഐ സി ഡി എസ് സൂപ്പർ വൈസർ സ്വാഗതമാശംസിച്ചു. ചെങ്ങളായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ശോഭന ടീച്ചറുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ :കെ കെ രത്നകുമാരി ഉൽഘാടനം നിർവഹിച്ചു. കില അസിസ്റ്റന്റ് ഡയറക്ടറും മികച്ച പ്രഭാഷകയും ജൻഡർ വിഷയങ്ങളിൽ വിദഗ്ദ്ധയുമായ ഡോ :കെ പി എൻ അമൃത മുഖ്യ അഥിതിയായി എത്തിയ പരിപാടിയിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി പി മോഹനൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ ജനാർദ്ദനൻ, എം എം പ്രാജോഷ്, രജിത പി വി, സി ഡി എസ് ചെയ്യർപേഴ്സൺ എം വി ബിന്ദു, നിടുവാലൂർ സ്കൂൾ ഹെഡ് മിസ്ട്രെസ് ഗീത തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു.
ഡോക്ടർ കെ പി എൻ അമൃതയുടെ മോട്ടിവേഷണൽ ക്ലാസോടൊപ്പം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളുടെ കലാപരിപാടികളും തുടർന്ന് ഡിജെ നെറ്റും അരങ്ങേറി.
കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അനുശ്രീ നന്ദി അർപ്പിച്ചു സംസാരിച്ചു