കല്യാശ്ശേരിയിൽ വാഹനാപകടം; യുവാവ് മരിച്ചു

kpaonlinenews
By kpaonlinenews 1

തളിപ്പറമ്പ് കോഫിഹൗസ് ജീവനക്കാരൻ ബൈക്ക് അപകടത്തിൽ മരിച്ചു.

കണ്ണപുരം: ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരൻ ബൈക്കപകടത്തിൽ മരിച്ചു.
തളിപ്പറമ്പ ടൗണിലെ ഇന്ത്യൻ കോഫിഹൗസിലെ ജീവനക്കാരൻ രാജരാജേശ്വര ക്ഷേത്രത്തിന് സമീപം പുഴക്കുളങ്ങരയിലെ മോഹനൻ – സരസ്വതി ദമ്പതികളുടെ മകൻ നമ്പ്രാടത്ത് അമൽ (27)ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ദേശീയപാതയിൽ കല്യാശേരി ഹാജി മൊട്ടയിലായിരുന്നു അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി വയനാട് കോഫി ഹൗസിൽ ജോലി ചെയ്തിരുന്ന അമൽ ഒരു മാസം മുമ്പാണ് തളിപ്പറമ്പ് കോഫി ഹൗസിൽ ജോലിക്കെത്തിയത്.ഇന്നലെ ഉച്ചവരെ ഇയാൾ ജോലി ചെയ്തതായാണ് വിവരം. സഹോദരങ്ങൾ: അഞ്ജന, അതുൽ.കഴിഞ്ഞ ദിവസം
രാത്രി 10.30 മണിക്കും ഇന്ന് പുലർച്ചെ 3 മണിക്കുമിടയിലായിരിക്കാം അപകടമെന്നാണ് പോലീസ് നൽകുന്ന സൂചന. കേസെടുത്ത കണ്ണപുരം പോലീസ് അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു തുടങ്ങി. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തി.

Share This Article
error: Content is protected !!