മെലിഞ്ഞുണങ്ങി കുറ്റിയാട്ടൂരിലെ മാങ്ങ കച്ചോടം; എങ്ങുമെത്താത്ത മാവില വില്‍പ്പനയും

Kannadiparamba online news
ചട്ടുകപ്പാറ- വടുവന്‍കുളം പ്രധാന പാതയിലെ  നാമമാത്രമായ മാങ്ങ വില്‍പ്പന കേന്ദ്രം. 


 
മയ്യില്‍:  ഒരു  കീലോമീറ്റര്‍ ദൂരത്തിനിടയില്‍ പത്തോളം മാങ്ങ വില്‍പ്പന കേന്ദ്രം നടത്തിയ ഇടങ്ങളില്‍ ഇപ്പോഴുള്ളത് ഒരെണ്ണം. അതും പേരിന് മാത്രം മാങ്ങകളുമായി. കുറ്റിയാട്ടൂര്‍ മാങ്ങകളുടെ സമ്പന്നകാലത്തിന് അറുതിയായ മട്ടിലാണ് ഇവിടെ കാര്യങ്ങളുടെ പോക്ക്. മാങ്ങയുടെ വില പാതിയായി കുറച്ചിട്ടും വാങ്ങല്‍ വളരെ കുറഞ്ഞതായാണ്  വില്‍പ്പനക്കാര്‍ പറയുന്നത്.  കഴിഞ്ഞ വര്‍ഷം 260 രൂപ വരെയുണ്ടായിരുന്ന മാങ്ങ വില നിലവില്‍ 130 മുതല്‍ 150 വരെയാണെന്ന് വില്‍പ്പന നടത്തുന്ന  അരയാല്‍ മൊട്ടക്കെ വി. രാജന്‍ പറഞ്ഞു.  ഉല്‍പ്പാദന ശേഷിയാവട്ടെ പാതിയിലധികം ചുരുങ്ങിയതായാണ് കര്‍ഷകര്‍ പറയുന്നത്.
 കൂറ്റന്‍ കുറ്റിയാട്ടൂര്‍ മാവുകളുടെ കമ്പുകള്‍ മുറിച്ചു മാറ്റി കുള്ളന്‍ മാവുകളാക്കിയതും ഉല്‍പ്പാദനത്തെ ബാധിച്ചിട്ടുണ്ട്.  ഇത്തരം മാവുകള്‍ മൂന്നു വര്‍ഷത്തിനുശേഷം മാത്രമേ പൂവിടുകയുള്ളു. 

 കുറ്റിയാട്ടൂര്‍ മാങ്ങ ഉല്‍പ്പാദക കമ്പനി പ്രതിസന്ധിയിലാകും. 
  ദേശസൂചികാ പദവി ലഭിച്ച കുറ്റിയാട്ടൂര്‍ മാങ്ങ, മാവുകള്‍ എന്നിവയുടെ പ്രചാരണവും   മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണിയും ലക്ഷ്യമിട്ട് തുടങ്ങിയ മാങ്ങ ഉല്‍പ്പാദക കമ്പനി വരും വര്‍ഷങ്ങളില്‍ പ്രതിസന്ധി നേരിടും.  ഇക്കുറി മാങ്ങകളുടെ വരവ് ഇതുവരെ ഉണ്ടായിട്ടില്ല. നിലവില്‍ കഴിഞ്ഞ വര്‍ഷം ശേഖരിച്ച പള്‍പ്പുകളുപയോഗിച്ചാണ്  മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം നടത്തുന്നത്.  മെയ് മാസങ്ങളില്‍ ഉണ്ടാകുന്ന മാങ്ങകള്‍ ശേഖരിച്ച് ഉപയോഗിക്കാനാവില്ല. കഴിഞ്ഞ വര്‍ഷം ദേശസൂചകം എന്ന പേരില്‍ വിവിധയിടങ്ങളില്‍ മാങ്ങ വില്‍പ്പന സ്റ്റാളുകള്‍ നടത്താന്‍ കഴിഞ്ഞിരുന്നു. 
 വി. ഒ. പ്രഭാകരന്‍, മാനേജിങ്ങ് ഡയരക്ടര്‍,  കുറ്റിയാട്ടൂര്‍ മാങ്ങ ഉല്‍പ്പാദക കമ്പനി. 

മാവിലയല്ല മാങ്ങ തന്നെ ഇവിടെ താരം.
 കുറ്റിയാട്ടൂരിലെ മാങ്ങയല്ല, മാവിലക്കാണ് വിലയെന്ന പേരില്‍ നടത്തിയ പ്രചാരണം എങ്ങുമെത്തിയില്ല. കുറ്റിയാട്ടൂര്‍ മാവിന്റെ ഇലകള്‍ ശേഖരിച്ച്  നിലേശ്വരം കേന്ദ്രമായുള്ള  നിക്ക പല്‍പ്പൊടി  നിര്‍മാണകേന്ദ്രം ഒരു കിലോ ഇലക്ക് അമ്പത് രൂപ  നല്‍കി ശേഖരിച്ചിരുന്നു. കുടുംബശ്രീ യൂണിറ്റുകള്‍ വഴി  തുടക്കത്തില്‍ മാവിലകള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയിരുന്നെങ്കിലും പിന്നീട്  വേണ്ടത്ര പ്രചാരണം ഇതിന് ലഭിക്കാതെ വരികയും ശേഖരണം നിലക്കുകയുമായിരുന്നു. കമ്പനിയുടെ നേതൃത്വത്തില്‍ രണ്ട് തവണ മാത്രമാണ് മാവില ശേഖരിക്കല്‍ നടത്തിയിരുന്നത്. 

 മാങ്ങ ഉല്‍പ്പാദനം കര്‍ഷകരെ ബാധിച്ചു. 
  കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി കുറ്റിയാട്ടൂര്‍ മാങ്ങയുടെ ഉല്‍പ്പാദനം കുറഞ്ഞു വരകുന്നതായാമ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഇവിടെയുള്ള കര്‍ഷകരെ ഏറെ ബാധിച്ചിരിക്കയാണ്. മാങ്ങ ഉല്‍പ്പാദനം കുറയാനിടയാക്കിയ സാഹചര്യം  പഠന വിധേയമാക്കണം

 നിജിലേഷ് സി. പറമ്പന്‍
 വൈസ് പ്രസിഡന്റ്, കുറ്റിയാട്ടൂര്‍ പഞ്ചായത്ത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!