യുവതിയെ കത്തി കൊണ്ട് കുത്തി മാതാപിതാക്കളെ മർദ്ദിച്ച യുവാവിനെതിരെ കേസ്.

Kannadiparamba online news
പ്രതീകാത്മക ചിത്രം

ചക്കരക്കൽ. വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് വിവാഹബന്ധം വേർപെടുത്തി കഴിയുന്ന ഭാര്യയെ കത്തി കൊണ്ട് കുത്തുകയും തടയാൻ ചെന്ന മാതാപിതാക്കളെ മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ഇരിവേരി പാനേരിച്ചാൽ സ്വദേശിനിയായ 35കാരിയുടെ പരാതിയിലാണ് ഭർത്താവ് കൊറ്റാളി കുഞ്ഞിപ്പള്ളിയിലെ എളമ്പിലയിൽ ഹൗസിൽ റിജിലിനെ (34)തിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്.ബുധനാഴ്ച രാത്രി 9 മണിക്കാണ് സംഭവം. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന ഇരിവേരി പാനേരിച്ചാലിലെ വീടിൻ്റെ ഒന്നാം നിലയിലേക്ക് വിവാഹബന്ധം വേർപെടുത്തിയ പ്രതി അതിക്രമിച്ചു കയറി യുവതിയെ കത്തി കൊണ്ട് നെറ്റിക്ക് മുറിവേൽപ്പിക്കുകയും തടയാൻ ചെന്ന മാതാപിതാക്കളെ കൈക്കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!