പുലൂപ്പി : പരീക്ഷാ ചൂടിലേക്ക് എത്തുന്നതിനു മുമ്പ് ആഘോഷങ്ങളുടെ ഒരു ദിവസം കൂടി… വിദ്യാർത്ഥികൾക്കായി പുലീപ്പി മാപ്പിള എൽ പി സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം ഏറെ ശ്രദ്ധേയമായി. കുട്ടികൾ ക്ലാസ്സ് മുറിയിൽ നിന്നും നേടിയ പഠന മികവുകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പഠനോത്സവം വാർഡ് മെമ്പർ കെ.വി സൽമത്ത് ഉദ്ഘാടനം ചെയ്തു.മലയാളം, ഇംഗ്ലീഷ്, അറബിക്, പരിസരപഠനം തുടങ്ങിയ വിഷയങ്ങളുടെ സ്കിറ്റ്, കവിതാലാപനം, ദൃശ്യാവിഷ്കാരം, ഗണിതകേളികൾ, ലഘുപരീക്ഷണങ്ങൾ തുടങ്ങിയ പഠനമികവുകളുടെ അവതരണത്തിലൂടെ പഠനോത്സവം ഏറെ വർണാഭമായിരുന്നു.
കുട്ടികളുടെ പഠന മികവുകളെ ഏവരുടെയും മുമ്പിൽ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുവാനുംഅഭിനന്ദനങ്ങൾ ഏറ്റു വാങ്ങുവാനും കുട്ടികൾക്ക് ഇത്തരം പരിപാടികളിലൂടെ കഴിയുന്നുവെന്ന് പ്രധാനാധ്യാപകൻ അജ്മൽ മാസ്റ്റർ അഭിപ്രായപ്പെട്ടു.തുടർന്ന് കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

