കണ്ണൂർ.കിടപ്പുരോഗിയുടെ കഴുത്തിലണിഞ്ഞമൂന്നു പവൻ്റെതാലിമാല കവർന്ന ഹോം നഴ്സ് പിടിയിൽ. ഹോം നഴ്സ് തമിഴ്നാട് നാമക്കൽമോളിപള്ളി തൃച്ഛംക്കോട് സ്വദേശിനി എം.ദീപ (34)യെയാണ്
ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞഫെബ്രവരി 11 ന് ഉച്ചക്ക് 1 മണിക്കും വൈകുന്നേരം 6 മണിക്കു മിടയിലാണ് സംഭവം. എളയാവൂർ എടചൊവ്വയിൽ താമസിക്കുന്ന ഗ്രേസ് ഹൗസിലെ ഷെറിൽ ലോറൻസിൻ്റെ വീട്ടിൽ അമ്മയെ പരിചരിക്കാനെത്തിയ പ്രതി മാല കവർന്നു കടന്നു കളയുകയായിരുന്നു. രണ്ട് ലക്ഷത്തി പത്തായിരം രൂപയുടെ മാല കവർന്നുവെന്ന പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണത്തിനിടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

