കണ്ണൂർ.:ലഹരിനിർമ്മാർജ്ജനത്തിനായി നിയമമുണ്ടാവണമെന്നും ലഹരിക്കടിമപ്പെട്ടവരാൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവ് സാക്ഷര കേരളം വളരെ ലജ്ജയോടെയാണ് നോക്കി കാണേണ്ടതെന്നും വനിതാലീഗ് കണ്ണൂർ ജില്ല പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.
കേരളം ലഹരി മാഫിയയുടെ കൈകളിൽ അമർന്നു എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ ലഹരിക്കടിമപ്പെട്ടവരാൽ കൊല്ലപ്പെട്ട മാതാപിതാക്കളുടെയും കുടുംബക്കാരുടെയും മറ്റും കണക്കുകൾസൂചിപ്പിക്കുന്നത്.ഇതിനെതിരെനാംഒറ്റക്കെട്ടായിമുന്നോട്ട്പോകേണ്ടതുണ്ടെന്നും അല്ലെങ്കിൽ നമ്മുടെ ചെറുപ്പക്കാരെ ഓർത്ത് നാം തലതാഴ്ത്തേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പു നൽകി. സംസ്ഥാന സെക്രട്ടറി മീരാറാണി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സി.സീനത്ത്അദ്ധ്യക്ഷതവഹിച്ചു. വരാൻ പോകുന്ന തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിന്സജജമാകാൻ യോഗം ആഹ്വാനം ചെയ്തു. വനിത ലീഗിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് പ്രവർത്തനം പഞ്ചായത്ത് -ശാഖതലങ്ങളിൽ സംഘടിപ്പിക്കാൻ യോഗം കീഴ് ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. ജനറൽ സെക്രട്ടറി ഷമീമജമാൽ സ്വാഗതം പറഞ്ഞു.,ട്രഷറർസക്കീനതെക്കയിൽ, ഭാരവാഹികളായ ഷബിത ടീച്ചർ, എസ്.പി സൈനബ, റംസീന റൗഫ് പ്രസംഗിച്ചു. മണ്ഡലം നേതാക്കളായ പി കെ ബൽക്കീസ്, നൂർജഹാൻ പേരാവൂർ, പി ജമീല, റുബീന സാജിദ്, ടി പി ഫാത്തിമ, കെ പി സമീറ ,എ പി ഫാത്തിമ, റഷീദ മഹലിൽ, ബിസ്മില്ല ബീവി, പി എം ശുഹൈബ, ടി പി സീനത്ത്, കെ വി ഷമീമ , കെ പി മൈമൂന, സുമയ്യ തളിപ്പറമ്പ് ചർച്ചയിൽ പങ്കെടുത്തു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

