കണ്ണൂർ : കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം. കശുഅണ്ടി ശേഖരിക്കാൻ പോയ വെള്ളി, ഭാര്യ ലീല എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. 13ാം ബ്ലോക്കിൽ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ദമ്പതികളുടെ വീട്ടിന് സമീപമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സ്ഥിരമായി ആനകളിറങ്ങുന്ന സ്ഥലം കൂടിയാണ് ഇവിടം. സംഭവത്തെ തുടർന്ന് ആർ.ആർ.ടി സംഘം ഉൾപ്പെടെ ഇവിടെ എത്തിയിട്ടുണ്ട്. ദമ്പതികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റും. കഴിഞ്ഞ ആറു വർഷത്തിനിടെ 11 പേരാണ് കാട്ടാന ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെട്ടത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

