കമ്പിൽ മൈതാനിപ്പള്ളി മന്ന മഖാം ഉറൂസ് ഏപ്രിൽ 11 മുതൽ

kpaonlinenews

കമ്പിൽ: ചരിത്ര പ്രസിദ്ധമായ കമ്പിൽ മൈതാനിപ്പള്ളി മന്ന മഖാം ഉറൂസ്
മക്കി ശഹീദ് (റ)
ആണ്ട് നേർച്ചയും
ഏപ്രിൽ 11,12,13
(വെള്ളി, ശനി, ഞായർ) തീയ്യതികളിലായി നടക്കും.

ഒന്നാം ദിവസമായ ഏപ്രിൽ11-ന് (വെള്ളിയാഴ്ച)
ജുമുഅ നിസ്കാരാനന്തരം
മഖാം സിയാറത്ത് സയ്യിദ് സയ്യിദ് അലി ബാഅലവി തങ്ങൾ നദ്‌വി നേതൃത്വം നൽകുന്നു.
തുടർന്ന്പതാക ഉയർത്തൽ കമ്പിൽ ജമാഅത്ത് നൂറുൽ ഇസ്‌ലാം കമ്മിറ്റി പ്രസിഡന്റ് സ്വദഖത്തുളള മൗലവി നിർവഹിക്കും .

രാത്രി 7 മണിക്ക് സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത കാഥികൻ സുബൈർ തോട്ടിക്കൽ & പാർട്ടി അവതരിപ്പിക്കുന്ന ഇസ്‌ലാമിക് കഥാപ്രസംഗവും നടക്കും.

ഏപ്രിൽ 12 ശനിയാഴ്ച രാത്രി 8 മണിക്ക്
പ്രഭാഷണ വേദിയിലെ ഇതിഹാസം ഉസ്താദ് കരീം ഫൈസി കുന്തൂർ (മുസൽമാന്റെ അനുഗ്രഹം) എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും

ഉറൂസിന്റെ സമാപന ദിവസമായ
ഏപ്രിൽ 13 ഞാറാഴ്ച രാത്രി 7 മണിക്ക്അന്നദാനം
തുടർന്ന് ഇശ്ഖിൽ അലിയാം മനസ്സ്കൊണ്ട് മദീനയിൽ എത്താം മൻസൂർ പുത്തനത്താണി & പാർട്ടി അവതരിപ്പിക്കുന്ന ഇശ്ഖ് മജ്‌ലിസ് തുടർന്ന്
ഭക്തിയേറിയ കൂട്ടുപ്രാത്ഥന നേതൃത്വം അഹ്‌ല് ബൈത്തിന്റെ സൂര്യതേജസ്‌ സയ്യിദ് അലി ബാഅലവി തങ്ങൾ നദ്‌വി
നേതൃത്വം നൽകും.

Share This Article
error: Content is protected !!