കെ. എൻ അബ്ദുൽ അസീസ് നിര്യാതനായി

Kannadiparamba online news

കണ്ണൂർ:- കക്കാട് മഖാമിന്ന് സമീപം കെ. എൻ അബ്ദുൽ അസീസ് ( 82 ) നിര്യാതനായി. ദീർഘകാലം കുഞ്ഞിപ്പള്ളിയിലെ വ്യാപാരിയായിരുന്നു. പിതാവ് :- പരേതനായ മാവിലാക്കണ്ടി ആദം കുട്ടി, മാതാവ് :- പരേതയായ കുണ്ടു വളപ്പിൽ ഞാറ്റുവയലിൽ ഹവ്വ ഉമ്മ,
ഭാര്യ: – ടി.പി സുഹറ , സഹോദരങ്ങൾ :-കെ എൻ അഹ്മദ് കുഞ്ഞി, കെ.എൻ പാത്തുഞ്ഞി, പരേതരായ കെ.എൻ മഹ്മൂദ് ഹാജി , കെ. എൻ ഖാലിദ് ഹാജി , കെ.എൻ മൂസക്കുട്ടി, കെ.എൻ സൈനബ,

കക്കാട് താഴെ അങ്ങാടി മുഹുയുദ്ധീൻ പള്ളി പ്രസിഡൻ്റ് ,കക്കാട് മഹല്ല് മുസ്‌ലിം ജമാഅത്ത് പ്രവർത്തക സമതി മെമ്പർ , കുഞ്ഞിപ്പള്ളി ജമാഅത്ത് കമ്മറ്റി മെമ്പർ, കുഞ്ഞിപ്പള്ളി ശാഖ മുസ്ലിം ലീഗ് മെമ്പർ എന്നീ പദവികൾ വഹിച്ച് കൊണ്ടിരിക്കുന്നു.

കക്കാട് ദാറുന്നജാത്ത് യതീം ഖാന ട്രഷറർ , കക്കാട് തഹ്ദീബുൽ ഉലൂം മദ്റസ വൈസ് പ്രസിഡൻ്റ് ,കക്കാട് ദാറുൽ ഫുർഖാൻ അക്കാദമി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരിന്നു .

കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!