കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം മഹാശിവരാത്രി ആഘോഷവും കളിയാട്ട മഹോത്സവവും നടപ്പന്തൽ സമർപ്പണവും ഫെബ്രുവരി 26, 27, 28 തീയതികളിൽ

Kannadiparamba online news

കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം മഹാശിവരാത്രി ആഘോഷവും കളിയാട്ട മഹോത്സവവും നടപ്പന്തൽ സമർപ്പണവും ഫെബ്രുവരി 26, 27, 28 തീയതികളിൽ നടക്കും.
ഫെബ്രുവരി 26 ബുധനാഴ്ച മഹാശിവരാത്രി ദിനത്തിൽ ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ അഖണ്ഡ നാമജപം.

ഫെബ്രുവരി 27 വ്യാഴാഴ്ച 6.30 ന് ഊർപ്പഴശ്ശി വേട്ടക്കൊരു മകൻ ദൈവത്തിന്റെ തുടങ്ങൽ, തുടർന്ന് ഈശാന മംഗലം നാരായണീയ സത്സംഗ സമിതിയുടെ കോൽ തിരുവാതിര, വൈകുന്നേരം 7 മണിക്ക് നടപ്പന്തൽ സമർപ്പണം നടക്കും. മലബാർ ദേവസ്വം ബോർഡ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ മധുസൂദനൻ ഉദ്ഘാടനം ചെയ്യും. രാത്രി 8 മണിക്ക് ‘ആചാരങ്ങളും അനുഷ്ഠാനങ്ങളും’ എന്ന വിഷയത്തിൽ അഡ്വ. എ.വി കേശവൻ ആധ്യാത്മിക പ്രഭാഷണം നടത്തും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നൃത്തനൃത്യങ്ങളും അരങ്ങേറും.

ഫെബ്രുവരി 28 വെള്ളിയാഴ്ച പുലർച്ചെ 3.30 ന് ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ദൈവത്തിന്റെ പുറപ്പാട്. രാവിലെ കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം മാതൃസമിതിയുടെ നാരായണീയ പാരായണം, തുടർന്ന് അഭിരാം ചേലേരി അവതരിപ്പിക്കുന്ന സോപാനസംഗീതം, 7.30 മുതൽ ഊർപ്പഴശ്ശി, വേട്ടക്കൊരു മകൻ ദൈവങ്ങളുടെ വെള്ളാട്ടം, 8.30 ന് പ്രസാദ സദ്യ. 10.30 ന് കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് തുടർന്ന് ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരക്കളി, ശ്രീ ഭദ്രപുരം ക്ഷേത്ര വനിതാവേദിയുടെ തിരുവാതിരക്കളി എന്നിവ അരങ്ങേറും. മാർച്ച് 1 ശനിയാഴ്ച രാവിലെ ആറുമണിക്ക് നടയടച്ച് തുറക്കൽ ഉച്ചയ്ക്ക് ഉച്ചവെള്ളാട്ടം എന്നിവയും നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!