ആലക്കോട്: സ്കൂൾ വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു.
വെള്ളാട് പാത്തന്‍പാറയിലെ കോളേക്കുന്നില്‍ വീട്ടില്‍ സാജു-നിമ്മി ദമ്പതികളുടെ മകള്‍ മരീറ്റ സാജു (7)വാണ് മരണപ്പെട്ടത്.
ആലക്കോട് നിര്‍മ്മല സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ഇന്നലെ സ്‌കൂളില്‍ പോയി വൈകുന്നേരം വീട്ടിലെത്തിയകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കൾ കരുവഞ്ചാലിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങള്‍: ആല്‍ബര്‍ട്ട്, ത്രസീന.ആലക്കോട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

