മയ്യില്‍: ദേശീയ ഗെയിംസ് ഫുട്‌ബോള്‍ മത്സരത്തില്‍ കലിക്കാന്‍ കോച്ച് ഷഫീഖ് ഹസന്‍രെ ഉത്തരവിറങ്ങിയത് മുതല്‍ മയ്യില്‍ നണിയൂര്‍ ഗ്രാമം പ്രാര്‍ഥനയിലായിരുന്നു. സച്ചിന്‍ സുനിലിന്‍രെ ടീമിലൂടെ കേരളത്തിലേക്ക് സ്വര്‍ണത്താന്‍. നാട് മുഴുവന്‍ സച്ചിന്‍ സുനിലിന്റെ വീട്ടിലൊരുക്കിയ ബിഗ് സ്്ക്രീനിനു മുന്നിലിരുന്നാണ് ഉത്തരാഖണ്ഡിലെ ഇന്ദിരാഗാന്ധി മൈതാനത്തെ ഫൈനല്‍ മത്സരം വീക്ഷിച്ചത്. മയ്യില്‍ യങ്ങ് ചാലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഗോളിയായിരുന്ന സി. സുനിലിന്റെ മകന്‍ അച്ചനിലൂടെയാണ് മികച്ച കളിക്കാരനായി മാറിയത്. കേരളത്തിന്‍രെ പ്രതിരോധ നിരയിലെ കരുത്തായ സച്ചിന്റെ കളി മികവില്‍ മതി മറക്കുകയായിരുന്നു ഗ്രാമത്തിലുള്ളവര്‍. മകന്റെ കളിയാവേശം അച്ചന്‍ സുനിലും അമ്മ സുജാതയും നാട്ടുകാരോടൊപ്പമാണ് കണ്ടത്. യങ്ങ് ചലഞ്ചേഴ്‌സിലൂടെ കണ്ണൂര്‍ സൂപ്പര്‍ ഡിവിഷനില്‍ മികച്ച പ്രോമിസിങ്ങ് താരമായി സച്ചിന്‍ മാറുകയായിരുന്നു. ഖോലോ ഇന്ത്യന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ കേരള ടീമിലും മാറ്റുരച്ചു. കഴിഞ്ഞ വര്‍ഷത്തെ സ്‌ന്തോഷ് ട്രോഫി ടീം സെല്ക്ഷനില്‍ അവസാന റൗണ്ട് വരെ ഈ ബിരുദ വിദ്യാര്‍ഥിയും ഇടം പിടിച്ചിരുന്നു. മയ്യില്‍ യങ്ങ് ചലഞ്ചേഴ്‌സ് അക്കാദമി , മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധനേഷ്, കെ. വി. സോക്കര്‍ അക്കാദമി, ബിബി തോമസ് എന്നിവരുടെ കീഴിലും പരിശീലനം നേടിയാണ് ദേശീയ ഗെയിംസില്‍ കളിക്കാനവസരം ലഭിച്ചത്. സച്ചിന്‍ സുനിലിന്റെ കായിക രംഗത്തെ നേട്ടം നണിയൂര്‍ ഗ്രാമം പടക്കം പൊട്ടിച്ചും മധുരം വിതരണം നടത്തിയും ആഘോഷിച്ചു.
സച്ചിന് ഫുട്‌ബോള്‍ അടങ്ങാത്ത ആവേശം.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയായിരിക്കെ സച്ചിന്റെ ഫുട്‌ബോള്‍ ആവേശം എടുത്തപറയത്തക്കതാണ്. എവിടെ കളിയുണ്ടെങ്കിലും അവന്‍ കാണാന്‍ പോകാറുണ്ടായിരുന്നു. അവന്റെ നേട്ടം വിദ്യാലത്തിന്റെയും നേട്ടമാണ്.
എം.കെ.അനൂപ്കുമാര്‍,
പ്രിന്‍സിപ്പല്‍, മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

