പഴയങ്ങാടി. കർണ്ണാടകയിൽ നിന്നുംവിതരണത്തിനായി എത്തിച്ച 1500 പാക്കറ്റ് നിരോധിത പുകയില ഉല്‌പന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടി. ഇരിക്കൂർ കല്യാട് വയൽ പടിഞ്ഞാറേക്കര സ്വദേശി സഫൂറ മൻസിലിൽ കെ പി ഷഫീഖിനെ (43)യാണ് എസ്.ഐ.സുനീഷിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ.രാജീവൻ പട്ടുവം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രകാശൻ, സുധീഷ്, ചന്ദ്രകുമാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പഴയങ്ങാടി ബസ്റ്റാൻ്റിൽ വെച്ച് ബസിൽ കടത്താൻ ശ്രമിക്കവേയാണ് ഹാൻസ്, കൂൾലിപ് തുടങ്ങി 1500 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി പ്രതി പോലീസ് പിടിയിലായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

