യൂത്ത് ലീഗ് 1 മില്യൻ ഷൂട്ടും പ്രതിജ്ഞയും ; വ്യാഴാഴ്ച കൊളച്ചേരി സ്റ്റേഡിയത്തിൽ

kpaonlinenews


കൊളച്ചേരി: സംസ്ഥാനത്ത് ലഹരിയുടെ വിപണനവും ഉപയോഗവും അതുമൂലം ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളും വർധിച്ചു വരുന്ന സാഹചര്യമാണ് നിലവിൽ . ഇതിനെതിരെ യുവാക്കളെ അണി നിരത്തുകയും ബോധവൽക്കരണം നടത്തേണ്ടതും അനിവാര്യമാണ്.
അതിന്റെ ഭാഗമായി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി
ലഹരിക്കെതിരെ
പഞ്ചായത്ത് തലത്തിൽ 1മില്ല്യൺ ഷൂട്ടും പ്രതിജ്‌ഞയും സംഘടിപ്പിക്കാൻ തീരുമാനിച്ചു.
കൊളച്ചേരി പഞ്ചായത്തിൽ ജനുവരി 30 വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ 5 30 വരെ കൊളച്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ (തവളപ്പാറ) പരിപാടി നടക്കും. സ്പോട്ട് രജിസ്ട്രേഷനിൽ ആദ്യ 50 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.ഷൂട്ടൗട്ട് മത്സരത്തിൽ ഗോൾ നേടുന്ന മുഴുവൻ കായിക താരങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങളും മറ്റു സമ്മാനങ്ങളും നൽകും.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് അംഗം പി വി വത്സൻ മാസ്റ്റർ മുഖ്യാതിഥിയായിരിക്കും. കൊളച്ചേരി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി പ്രസിഡണ്ട് ജമാൽ കമ്പിൽ വിജയികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിക്കും

Share This Article
error: Content is protected !!