ഉപരിപഠനാർത്ഥം വിദേശത്തേക്ക് പോകുന്നവർക്ക് യാത്രയയപ്പ് നൽകി

Kannadiparamba online news

കമ്പിൽ: ഉപരിപഠനാർത്ഥം ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിലേക്ക് പോകുന്ന ഹാഫിള് അബ്ദുൽ മാജിദ് ഫൈസി, നൂർ മുഹമ്മദ് ഫൈസി എന്നിവർക്ക് കമ്പിൽ ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡന്റ് സി.കെ സദഖത്തുള്ള മൗലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജമാഅത്ത് ജനറൽ സെക്രട്ടറി പി.കെ.പി നസീർ സ്വാഗതം പറഞ്ഞു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ നിസാർ എൽ, യൂസുഫ് മൗലവി, മൊയ്തു കെ.സി, മുഹമ്മദ് കുഞ്ഞി സി.കെ എന്നിവർ സംസാരിച്ചു. നൂർ മുഹമ്മദ് ഫൈസി, ഹാഫിള് അബ്ദുൽ മാജിദ് ഫൈസി മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ഖുർആൻ മനഃപാഠമാക്കിയ ഹാഫിള് ഫസലിനെ ആദരിച്ചു. പി.പി മൊയ്തീൻ നന്ദി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!