മയ്യില്‍: വന്‍തോതില്‍ പുഴയോരം കയ്യേറി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനത്തിനെതിരെ നല്‍കിയ പരാതിയില്‍ റവന്യൂ അധികൃതര്‍ നടപടിയെടുത്തു. മയ്യില്‍ പഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രത്താണ് വ്യക്തിയുടെ നേതൃത്വത്തില്‍ പുഴയോരം കയ്യേറിയത്. ഡി.വൈ.എഫ്.ഐ. മയ്യില്‍ ബ്ലോക്ക് കമ്മിറ്റി, ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യില്‍ മേഖലാ കമ്മിറ്റി തുടങ്ങിയ സംഘടനകള്‍ കയ്യേറ്റത്തിനെതിരെ പ്രതിഷേധം നടത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് തളിപ്പറമ്പ് താലൂക്ക് സര്‍വേ വിഭാഗം തഹസില്‍ദാര്‍ ശശിധരന്‍, കയരളം വില്ലേജ് ഓഫീസര്‍ വി. ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തി. കാട് മൂടിക്കിടക്കുന്ന പ്രദേശത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പാണ് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നത്. പ്രദേശത്തുണ്ടായിരുന്ന് ഒട്ടേറെ വന്‍മരങ്ങള്‍ ഉള്‍പ്പെടെ മുറിച്ച് കടത്തിയതിനെതിരെയും നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

