കണ്ണാടിപ്പറമ്പ്:ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നുവരുന്ന മതപ്രഭാഷണവും മജ്ലിസുന്നൂർ ആത്മീയ സദസും സമാപിച്ചു.സമാപന ദിവസമായ ഇന്നലെ സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു.അൻവർ ഹുദവി പുല്ലൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.ദാറുൽഹുദാ ദേശീയ കലോത്സവം സിബാഖിൽ ജേതാക്കളായ ദാറുൽഹസനാത്ത് വിദ്യാർത്ഥികളെ വൈകുന്നേരം നടന്ന പ്രത്യേക പരിപാടിയിൽ അനുമോദിച്ചു. ഹാഫിള് നാബിൽ എളമ്പാറ ഖിറാഅത്ത് നടത്തി.അനസ് ഹുദവി അധ്യക്ഷനായി.കെ.എൻ മുസ്തഫ സ്ഥാപന പരിചയം നടത്തി.മുഹമ്മദലി ബാഖവി, താജുദ്ദീൻ വളപട്ടണം, കെ.കെ ഉമർഹാജി, മൊയ്തീൻ ഹാജി, പി.പി മുജീബ് റഹ്മാൻ കമ്പിൽ, മുസ്തഫ മൗലവി, ഹുസൈൻ ബാഖവി, അബ്ദുറസാഖ് മിസ്ബാഹി, ഉമർ കുട്ടി ഹസന വി, കെ.മുഹമ്മദ്, മുജ്തബ നൂറാനി, ആലിഹാജി, ഖാലിദ് ഹാജി, എം.വി ഹുസൈൻ സംബന്ധിച്ചു. മായിൻ മാസ്റ്റർ സ്വാഗതവും ടി.പി അമീൻ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

