
കുറുമാത്തൂർ പഞ്ചായത്ത് വികസന സെമിനാർ കരിമ്പം ഐ ടി കെ ഹാളിൽ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് വി എം സീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പാച്ചേനി രാജീവൻ പദ്ധതി അവലോകനവും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി പി പ്രസന്ന കരട് പദ്ധതി രേഖ അവതരണം നടത്തി. സി എം സവിത, പി ലക്ഷമണൻ, സി അനിത, കെ വി നാരായണൻ’, ഐ വി നാരായണൻ , പി എൻ ദീപ തുടങ്ങിയർ സംസാരിച്ചു.