മരംമുറിക്കുന്നതിനിടെ വൈദ്യുതിതൂൺ ദേഹത്ത് വീണുമരിച്ചു

Kannadiparamba online news


മയ്യിൽ
നണിയൂര് നമ്പ്രത്ത് മരംമുറിക്കിടെ വൈദ്യുതിതൂൺ ദേഹത്ത് വീണ് ഒരാൾ മരിച്ചു. കണ്ടക്കൈ എരിഞ്ഞിക്കടവിലെ നിഷാദ് നിവാസിൽ കെ ഷീല (54)യാണ് മരിച്ചത്. ശനി പകൽ 3.15ഓടെയാണ് അപകടം. നണിയൂര് നമ്പ്രത്തെ മാര്യാക്കണ്ടി മറിയം എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ മരംമുറിക്കാനെത്തിയ സംഘത്തിലുള്ളതാണ് ഷീല. വൈകിട്ടോടെ വലിയമരം മുറിച്ച് മാറ്റുന്നതിനിടെ മരം സമീപത്തെ വൈദ്യുതി തൂണിൽപതിക്കുകയും വൈദ്യുതിതൂൺ കടപുഴകി ഷീലയുടെമേൽവീഴുകയായിരുന്നു. പരിക്കേറ്റ ഷീലയെ കൂടെ ജോലിചെയ്തവരും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരേതരായ കുഞ്ഞിക്കണ്ണന്റെയും ലീലയുടെയും മകളാണ്. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: നിഷാദ്, നിജില, നിമിഷ, പരേതനായ നിജേഷ്. മരുമക്കൾ: ഷിജിൽ(അഞ്ചരക്കണ്ടി), ശ്രീജിത്ത് (മൊറാഴ). സഹോദരങ്ങൾ: ജനാർദനൻ, ശ്രീജ, ഷീബ. കണ്ണൂർ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹം മയ്യിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!