ടൌൺ സ്പോർട്സ് ക്ലബ്‌ ജേഴ്സി നൽകി.

kpaonlinenews

വളപട്ടണം CHMKSGHSS സ്കൂളിലെ 50 എൻ എസ് എസ് വിദ്യാർത്ഥികൾക്ക്(വളണ്ടിയർമാർ)ടൌൺ സ്പോർട്സ് ക്ലബ്‌ ജേഴ്സി നൽകി.എൻ എസ് എസ് പ്രാർത്ഥന ഗീതത്തോടെ ആരംഭിച്ച പരിപാടി പി ടി എ പ്രസിഡണ്ട് ജലാലുദ്ധീൻ അറഫാത്തിന്റെ അധ്യക്ഷതയിൽ ക്ലബ്‌ പ്രസിഡണ്ട് സി അബ്ദുൾ നസീർ ജേഴ്സി വിതരണോദ്‌ഘാടനം നടത്തി. എളയിടത്ത് അഷ്‌റഫ്‌, ക്ലബ് സിക്രട്ടറി ഷമിയാസ് മഹമൂദ്, സി അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപാൾ ഹരികൃഷ്ണൻ മാഷ് സ്വാഗതവും എൻ എസ് എസ് വളണ്ടിയർ ദിയ നന്ദിയും പറഞ്ഞു.ഈ അവസരത്തിൽ പരിപാടിയിൽ പങ്കെടുത്ത ക്ലബ്‌ ഭാരവാഹികളായ ബി പി സിറാജ്ജുദ്ധീൻ, വി കെ സി ഇസ്മായിൽ, ശരീഫ്, ആബിദലി മംഗല, വി എൻ കബീർ, അഷ്‌റഫ്‌ കെ, സാദിക്ക് തുടങ്ങിയവർ പങ്കെടുത്തു

Share This Article
error: Content is protected !!