പാറപ്പുറം: പാറപ്പുറത്ത് പുതുതായി നിര്‍മിച്ച മദ്രസത്തുല്‍ ഫാറൂഖിയ്യയുടെ ഉല്‍ഘാടനം ഡിസംബർ 29ന് ഞായര്‍ വൈകുന്നേരം 7 മണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. നിലവില്‍ എട്ടാം ക്ലാസ് വരെയായി ഏകദേശം 100കുട്ടികളോളം പഠിക്കുന്നു മദ്‌റസയ്ക്ക് പുതിയ കെട്ടിടം എന്നത് യാഥാര്‍ഥ്യമായിരിക്കുകയാണ്. കമ്മറ്റിയുടെയും നാട്ടുകാരുടെയും കഠിനശ്രമമാണ് പുതിയൊരു മദ്രസ കെട്ടിടം നിര്‍മിക്കുക എന്നുള്ളത്. ഇന്ന് ജുമുഅ നിസ്‌കാരശേഷം പള്ളിയില്‍ ഔദ്യോഗിക തീയതി പ്രഖ്യാപിക്കല്‍ ചടങ്ങ് നടത്തി.
ഖതീബ് റിഷാദ് ഫൈസി അസുഖബാധിതനായി നാട്ടിലായതിനാല്‍ അസിസ്റ്റന്റ് ഖത്തീബ്
അബ്ദുല്‍ ബാസിത്തിന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപനം ഉണ്ടായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

