കണ്ണൂർ :- ഒമ്പത് നാൾ നീണ്ടു നിൽക്കുന്ന കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ ദസറക്ക് തിരിതെളിഞ്ഞു. സെന്റ്മൈക്കിൾസ് സ്കൂൾ പാട്ട് കൂട്ടത്തിന്റെ സ്വാഗതഗാനത്തോട് കൂടി രാഗ ലയ താള മേള സംഗീത രാവുകൾക്ക് ആയിരങ്ങളെ സാക്ഷിനിർത്തി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൽഘാടനം നിർവ്വഹിച്ചു. ലോകം മുഴുവൻ അറിയുന്ന ബ്രാൻഡാവട്ടെ എന്നും, ഭൂമിയെ സംരക്ഷിക്കുക, പ്രകൃതിയെ സംരക്ഷിക്കുക, നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാന മാനമാണ് കാലത്തിനനുസരിച്ച് കണ്ണൂർ കോർപ്പറേഷൻ കാണാം ദസറ , കരുതാം ഭൂമിയെ എന്ന ക്യാപ്ഷൻ തിരഞ്ഞെടുത്ത കോർപ്പറേഷൻ ഭാരവാഹികളെ ഞാൻ അഭിനന്ദിക്കുന്നു എന്നും ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷം വഹിച്ചു. മുൻ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ ആ മുഖ പ്രഭാഷണം നടത്തി. ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ഐ. എ.എസ്, സ്വാമി കൃപാനന്ദപുരി, ഹാഷിർ ബാഖവി, കണ്ണൂർ രൂപതാ വികാരി മോൺ ക്ലാരൻസ് പാലിയത്ത്, എന്നിവർ മുഖ്യാതിഥിയായി . അഡ്വ: മാർട്ടിൻ ജോർജ്ജ്, അബ്ദുൾ കരീം ചേലേരി, സി പി സന്തോഷ്, റെജീഷ് പി , ജെ.കെ.ജിതേഷ് കുമാർ , വി കെ ശ്രീകാന്ത്, കോർപ്പറേഷൻ അഡീഷനൽ സെക്രട്ടറി ഡി ജയകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ: പി.ഇന്ദിര സ്വാഗതവും പോഗ്രാം കമ്മിററി ചെയർമാൻ സുരേഷ് ബാബു എളയാവൂർ നന്ദിയും പറഞ്ഞു. ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാർ കൗൺസിലർമാർ സന്നിഹിതനായിരുന്നു. ഒന്നാം ദിനമായ ഇന്ന് കലാമണ്ഡലം സിന്ധുജ നായർ അവതരിപ്പിച്ച മോഹിനിയാട്ടം, ദേവ്ന ബി ജേഷിന്റെ കുച്ചുപ്പുടി, ടാ ഷ അന്ന ഈപ്പന്റെ ഭരതനാട്യം, വി.വിവേകാനന്ദൻ നയിച്ച ഗാനമേളയും അരങ്ങേറി. ദസറ രണ്ടാ ദിനമായ ഒക്ടോബർ അഞ്ചാം തീയതി ശനിയാഴ് എം എൽ എ ഡോ: എം.കെ മുനീർ ഉൽഘാടനം നിർവ്വഹിക്കും. സി എച്ച് എം ഹയർ സെക്കണ്ടറി സ്ക്കുൾ എളയാവൂർ വിദ്യാർത്ഥിക കളുടെ ഒപ്പന, ഡി.ആർമി ബീറ്റ്സിന്റെ വെസ്റ്റർ ഹിപ്പ് ഹോപ്പ് ഡാൻസ് , കലോൽസവതാരങ്ങളുടെ കലാവിരുന്ന് സ്വരമഴ , കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡോ: സുമിത നായരുടെ നൃത്തസന്ധ്യ.
തുടർന്ന് പ്രിയ ഏക്കോട്ടും സംഘവും അവതരിപ്പിക്കുന്ന നൃത്താവിഷ്ക്കാരം എന്നിവ അരങ്ങറും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

