പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം സംഘടിപ്പിച്ചു.

Kannadiparamba online news

പറശ്ശിനിക്കടവ്.
പറശ്ശിനിക്കടവ് ഹൈസ്കൂളിൽ 1994-95 വർഷത്തിൽ SSLC പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓർമ്മച്ചെപ്പ് -95 ന്റെ ആഭിമുഖ്യത്തിൽ
“ഒരുമയാഘോഷം2k24” എന്ന പേരിൽ ഓണാഘോഷവും പൂർവ്വവിദ്യാർത്ഥി
കുടുംബ സംഗമവും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി വിവിധങ്ങളായ കലാകായിക മത്സരങ്ങൾ ഉണ്ടായിരുന്നു. വേദിയിൽ വെച്ച് ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെയും മറ്റു പ്രതിഭകളെയും ആദരിച്ചു. മെറ്റൽ ആർട്ട് എന്ന വ്യത്യസ്തനിർമ്മിതികളിലൂടെ ശ്രദ്ധേയനായ ഓർമ്മചെപ്പ് 95 കൂട്ടായ്മയിൽ സജീവ പ്രവർത്തകൻ കൂടിയായ ബിജു പറശ്ശിനിയെയും ആദരിച്ചു. ഓർമ്മച്ചെപ്പിന്റെ സെക്രട്ടറി
അനീഷ് ആലക്കാടൻ സ്വാഗതവും
പ്രസിഡണ്ട്‌ നിഷിൽ കടമ്പേരി അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ബിന്ദു നന്ദി പ്രകാശനം നടത്തി. ചടങ്ങിൽ സന്ദീപ്, രേഷ്മ, സനിത, സന്തോഷ്‌, ബിപിൻ എന്നിവർ ആശംസകൾ നേർന്നു
മഹേഷ്‌,സിബിൻ, ഷീജ, ശ്രീജ,രമണി, ഷമികുമാർ. ബാബു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!