ചട്ടുകപ്പാറ ശ്രീ മുത്തപ്പൻ മഠപ്പുര ചെറാട്ട് മൂല തയ്യിൽ റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുക

Kannadiparamba online news

ചട്ടുകപ്പാറ- ചട്ടുകപ്പാറ ശ്രീ മുത്തപ്പൻ മoപ്പുര ചെറാട്ട് മൂല തയ്യിൽ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നും CPI(M) ചെറാട്ട് മൂല ബ്രാഞ്ച് സമ്മേളനം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കെ.ടി.രാജീവൻ പതാക ഉയർത്തി. ഏറിയ കമ്മറ്റി അംഗം എ.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.എ.സുകേഷ് അദ്ധ്യക്ഷ്യം വഹിച്ചു.വി.വി.വിജയലക്ഷ്മി രക്തസാക്ഷി പ്രമേയവും എൻ.കെ ശ്രീലിഷ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.സുധാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,എ .കൃഷ്ണൻ, കെ.സന്തോഷൻ, സി. നിജിലേഷ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി കെ.സുധാകരനെ സമ്മേളനം തെരഞ്ഞെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!