നേത്ര ചികിത്സാ വിദഗ്ധരുടെ ദേശീയ ശിൽപ്പശാല സമാപിച്ചു

Kannadiparamba online news


മയ്യിൽ:ആയുഷ് മന്ത്രാലയത്തിന്റെ കീഴിലെ നാഷണൽ ആയുർവേദ അക്കാദമിയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടന്നുവരുന്ന ആയുർവേദ നേത്ര ചികിത്സാ വിദഗ്ധരുടെ ദേശീയ ശില്പശാല സമാപിച്ചു. സമാപന സമ്മേളനം കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോപ്സ് സ്റ്റേഷൻ കമാണ്ടന്റ് കേണൽ പരം വീർ സിംഗ് നാഗരാ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് നടത്തിയ ശില്പശാലയിൽ വിവിധങ്ങളായ നേത്രരോഗങ്ങളുടെ ആയുർവേദ ചികിത്സാ സാധ്യതകൾ വിശകലനം ചെയ്യുകയും നേത്ര ചികിത്സാരംഗത്ത് കൂടുതൽ ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും തീരുമാനിച്ചു. മാനേജിംഗ് ട്രസ്റ്റി ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഡോ. വീണ ഹിമാംശു ശർമ, ഡോ. എം. പ്രസാദ്, ഡോ. ശ്രീകാന്ത് നമ്പൂതിരി, ഡോ. പി.വി. ധന്യ, നാഷണൽ ആയുർവേദ അക്കാദമി ടെക്നിക്കൽ അസിസ്റ്റന്റ് ഡോ. പൂജ, ഡോ. കാവ്യ എന്നിവർ സംസാരിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനഞ്ചോളം യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ആയുർവേദ ശാലാക്യ തന്ത്ര വിഭാഗം അധ്യാപകരും പി.ജി. വിദ്യാർത്ഥികളുമാണ് ശില്പശാലയിൽ പങ്കെടുത്തത്. ചടങ്ങിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!