പുല്ലൂപ്പി: വിദ്യാർഥികളുടെ കലാപ്രകടനങ്ങളുമായി ദഫ് മുട്ടിൻ്റെ താളവും ഫ്ലവർ ഷോയുടെ മനോഹാരിതയും തീർത്ത്
കലോപ്സിയ മീലാദ് സമ്മേളനം. സമസ്തകേരള മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെപി അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു .സഭ വൈസ് പ്രസിഡന്റ് സി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു . .അബ്ദുല്ല ഹുദവി ,ജന സെക്രട്ടറി അഷ്‌ക്കർ കണ്ണാടിപ്പറമ്പ് , സിഎൻ അബ്ദുറഹിമാൻ ഹാജി , അഷ്‌റഫ് മാസ്റ്റർ , ഉബൈദ് പുല്ലൂപ്പി , പിസി റഹീം , മിസ്ബാഹ് പുല്ലൂപ്പി , മുസമ്മിൽ പുല്ലൂപ്പി , ഈസ പള്ളിപ്പറമ്പ് പ്രസംഗിച്ചു .
കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഹിസ ഫാത്തിമ, റാമിസ് കെ, മുഹമ്മദ് അൻസിൽ കെ, മുഹമ്മദ് കെ എൻ (അഞ്ചാം ക്ലാസ്),
മിൻഹ ഷെറിൻ, മുഹമ്മദ് ഷെഹ്സാദ് കെ, ഫാത്തിമ റാനിയ കെ( ഏഴാം ക്ലാസ് ടോപ് പ്ലസ് ) , ഫാത്തിമത്തു നജ കെ പി, ഫാത്തിമ സി വി, സാലിഹ ഒ പി, ഫാത്തിമത്ത് ഷാന സി, ഫാത്തിമത്ത് ഷിഫ സി വി, നാഫിയ എം പി എന്നിവർക്ക് ഉപഹാരം നൽകി.
തുടർന്ന് മദ്‌റസാ – ദർസ് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഫ്‌ളവർ ഷോ, സ്കൗട്ട്, ദഫ് എന്നിവയ്ക്കു പുറമെ ഹിദായത്തു ത്വലബ ദർസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ബുർദ മജ്‌ലിസും നടന്നു. സഭ സെക്രട്ടറി അശ്ക്കർ കണ്ണാടിപ്പറമ്പ സ്വാഗതവും, ജോ. സെക്രട്ടറി പി.സി റഹീം നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

