പട്ടാപ്പകൽവീട് കുത്തിതുറന്ന് എട്ട് പവനും പണവും കവർന്നു

kpaonlinenews

വളപട്ടണം: പട്ടാപ്പകൽവീടുകുത്തിതുറന്ന് എട്ടു പവൻ്റെ ആഭരണങ്ങളും 3000 രൂപയും കവർന്നു. ചിറക്കൽകുമ്മോത്ത് മുച്ചിലോട്ട് കാവിന് സമീപം സുജാത ക്വാട്ടേർസിൽ താമസിക്കുന്ന സി പി ഷീബയുടെ ആഭരണവും പണവുമാണ് കവർന്നത്. താമസസ്ഥലത്തെ പിറക് വശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ ഇരുമ്പ്മേശയുടെ വലിപ്പ് തുറന്ന് അകത്ത് സൂക്ഷിച്ച വളകൾ, മാല, ലോക്കറ്റ്, സ്വർണ്ണ ഉറുക്ക് എന്നിവ ഉൾപ്പെടെ നാല് ലക്ഷത്തിൻ്റെ ആഭരണങ്ങളും 3000 രൂപയുമാണ് കവർന്നത്.ഇന്നലെ രാവിലെ 8.30 മണിയോടെ വീട് പൂട്ടി വീട്ടുകാർ പുറത്തു പോയതായിരുന്നു. വൈകുന്നേരം 5.15 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടത്. മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും പിറക് വശത്തെ വാതിൽ കുത്തിതുറന്നനിലയിലും ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണം നടന്നത് മനസ്സിലായത്.തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Share This Article
error: Content is protected !!